*നിങ്ങളെന്തേ വീടും പറമ്പും വിറ്റു കളഞ്ഞേ ?
*നല്ല വില കിട്ടിയപ്പൊ തട്ടി ;
*തറവാടിന്റെ അടുത്ത് തന്നെ റോഡ് സൈഡിലുള്ള ഇത്ര നല്ല ലൊക്കേഷന്‍ വേറെ എവിടെ കിട്ടാനാ ?
*അയല്‍ക്കാരന്റെ ഗുണ കാംക്ഷയോടെയുള്ള ചോദ്യത്തിനു മുന്നില്‍ എനിക്ക് മനസ്സ് തുറക്കാതിരിക്കാനായില്ല,
*ഓവര്‍ ട്ടൈമും, ട്ടിപ്‌സും, ശമ്പളത്തില്‍ മിച്ചം വെച്ചതും സ്വരൂപിച്ച് പത്ത് ലക്ഷവുമായി നാട്ടിലെത്തി. വീടിന്റെ രൂപ രേഖ കണ്ട ബന്ധുവിന്റെ മുഖം മങ്ങി. ബെഡ് റൂമ് മൂന്നും മൂന്നരയ ?ഏറ്റവും ചെറിയ ബെഡ് റൂമ് ഇപ്പം നാലും നാലരയുമുണ്ട് ?
*വിവാഹ ശേഷം ഞാനും ഭാര്യയും, മക്കളും ഞങ്ങളുടെ ഈ തറവാടിലെ രണ്ടര ബൈ രണ്ടരയുള്ള റൂമിലാണ് പതിനഞ്ച് വര്‍ഷത്തോളമായി കഴിയുന്നത്, ജീവിതത്തിന്റെ പകുതിയോളം മൂന്നും മൂന്നുമുള്ള റുമില്‍ ഒരു മീറ്റര്‍ വീതിയും എന്നോളം മാത്രം നീളമുള്ള ബെഡ്ഡില്‍ മറ്റ് അഞ്ചു പേരോടൊപ്പം സ്വസ്ഥമായി കിടന്നുറങ്ങി.
*വീട് ഞമ്മക്കല്ലല്ലോ, ഞമ്മളെ മക്കള്‍ക്കല്ലേ ? അവര്‍ക്ക് നിന്റെ ഈ മോഡലൊന്നും ഇഷ്ടപ്പെടില്ല ?
*ഇക്കാക്ക പറേന്നെ നേരാ ; കെട്ടുമ്പം ഒരു നല്ല പെരേന്നെ കെട്ടണം അയിന് പിശുക്കൊന്നും കാട്ടണ്ട, ഭാര്യയും പെങ്ങമ്മാരും ബന്ധുവിനെ പിന്താങ്ങി.
*സ്വന്തം കൈപ്പടയില്‍ വരച്ച വീടിന്റെ രൂപ രേഖ തുണ്ടം തുണ്ടമാക്കി.* ആയിരം കൊടുത്ത വീടിന്റെ പുതിയ രൂപ രേഖ മുന്നില്‍ തെളിഞ്ഞു.* ആകെയുള്ള പറമ്പിന്റെ 'പട്ടയം' പൊടി തട്ടിയെടുത്ത് ബേങ്കിലേക്കോടി.* അഞ്ഞൂറ് മാനേജര്‍ക്ക്, അഞ്ഞൂറ് അളക്കാന്‍ വന്ന വില്ലേജ് ആഫീസര്‍ക്കും ഒപ്പം വന്ന ബേങ്ക് ഉദ്വോഗസ്ഥനും.* ലോണ്‍ പാസ്സായി, വീട് പണി തകൃത്യാ നടന്നു.* മുന്‍ വശത്തെ നീണ്ട കോണ്‍ക്രീറ്റ് തൂണുകളില്‍ എന്റെ വീട് ഉയര്‍ന്ന് നിന്നു. അയല്‍പക്കത്തെ സര്‍വ വീടുകളേയും വെല്ലുന്ന മഹാ സൗധം.
*തിരിച്ചെത്തിയപ്പോഴേക്കും 'സാമ്പത്തിക മാന്ധ്യം', ഓവര്‍ ട്ടൈമും ട്ടിപ്‌സും അവതാളത്തില്‍. * ഉപ്പ അസുഖം ബാധിച്ച് ആശുപത്രിയിലായി. തുടര്‍ച്ചയായി നാല് മാസത്തോളം ലോണടക്കാനാവാതെ കുഴങ്ങി. പലിശക്കുമേല്‍ പലിശ. *സൗജന്യ 'സജഷന്‍സ്' സുലഭമായി നല്‍കിയവര്‍ ആരും ആയിരം പോലും കടം തന്നില്ല.* എന്റെ ഏക മകളുടെ വിവാഹത്തിനും, ലോണ്‍ അടവിനും വീട് വില്‍പനയല്ലാതെ മറ്റൊരു മാര്‍ഗവും എന്റെ മുമ്പില്‍ ഇല്ലതായി.
*ഏതോ പള്ളി മൂലയിലെ ഖുര്‍ആന്‍ ക്ലാസില്‍ കേട്ട ആ വചനങ്ങള്‍ കര്‍ണ പടങ്ങളില്‍ മുഴങ്ങി. *..........ഇന്നല്‍ മുബദ്ദിരീന കാനൂ ഇഖ്‌വാനശ്വയത്വീനി വ കാന ശൈ്വത്താനു ലി റബ്ബിഹി കഫൂറാ* (..........നിശ്ചയം ദൂര്‍ത്തന്‍മാര്‍ പിശാചുക്കളുടെ സഹോധരന്‍മാരാകുന്നു, ശൈത്താന്‍ തന്റെ രക്ഷിതാവിനോട് നന്ദി കെട്ടവനും. 17:27).
Subscribe to:
Post Comments (Atom)
No comments:
Post a Comment