*അസ്സലാമു അലൈക്കും,
*വ അലൈക്കും സലാം
*നിങ്ങൊ രണ്ടാളും എപ്പം ഈട്‌ത്തേക്ക് എത്തീനെ?
*ഞങ്ങൊ ബന്നിറ്റ് രണ്ട് കൊല്ലം ആയി, നിങ്ങൊ ഏടെ കാണാനെ ഇല്ല?, എന്ത് പരിപാടി, ബിസിനസ്സാ ?
*ലബനാനിന്റെ റെഡിമെയ്ഡ് ഹോള്‍സെയില്‍ ഷോപ്പില്‍ സെയില്‍സ്മാന്.
*ശമ്പളെല്ലം എങ്ങനെ ?
*രണ്ടായിരം പ്ലസ് കമ്മീഷനും തെര്ന്ന്. അല്‍ഹംദു ലില്ലാഹ്.
*എന്ത്, ഈ നക്കാ പിച്ച കിട്ടീറ്റ് ആന്നെ?, 'അടി ബലി'ക്ക് എന്തെങ്കിലും ചാന്‍സ് ഇണ്ട ?
*ഏയ് അതിന്റെ ആവശ്യം ഉണ്ട്ന്ന് തോന്നുന്നില്ല ?
*നിങ്ങൊ കൊറെ കൊല്ലം ആയില്ലെ ദുബൈല് ?, 'പൊര' ആക്കീന ?
*പതിനഞ്ച് കൊല്ലം ആയറ്റിണ്ടാവും, തറവാട് നല്ല ഒറപ്പ്‌ള്ളെ പൊരയാന്ന്, അയിനെ കൊര്‍ച്ച് കൂട്ടിക്കെട്ടീറ്റ് നന്നാക്കീന്.
*മക്കളെല്ലം എന്ത് പരിപാടി ?
*മൂത്ത മോന് പ്ലസ്റ്റുവിനും, മോള് പത്തിലും പൊരന്റെ അടത്ത്‌ള്ളെ ഗവണ്‍മെന്റ് സ്‌കൂളില് പടിക്കുന്ന്.
*ഗവണ്‍മെന്റ് സ്‌കൂളില ? അതെന്തെ ഇംഗ്ലീഷ് മീഡയത്തില്‍ ചേര്‍ക്കായിനെ ? നിങ്ങൊ 'നരച്ചിറ്റും' ഈ ചെറിയ മക്കളേ ഉള്ളൂ ?
*രണ്ട് പെങ്ങമ്മാറെ ബായിക്കാനിണ്ടായിന് അത് കൊണ്ട് മങ്ങലം കയിക്കന് കൊര്‍ച്ച് ബയ്‌തെയി. മക്കള്‍ രണ്ടാളും നല്ല പടിക്കുന്ന്.
*കാറ് ഏത് ഉള്ളത് ? ആള്‍ട്ടോ ആ എയ്റ്റ് ഹണ്‍ഡ്രഡാ ?
*കാറൊന്നും എട്ത്തിറ്റ,,.
*ഒരു 'നാനൊ'ങ്കിലും ഇല്ലാങ്കില് ഒരു മങ്ങല്‍ത്തിന് പോയാല് ഒരു നെലയും ബെലയും ഇല്ല ഇപ്പൊ ?
*ആര് നെലയും,ബെലയും കല്‍പിച്ചിറ്റ് ഞമ്മക്ക് എന്ത് കിട്ട്‌ന്നെ?,ആരെങ്കിലും ബഹുമാനിച്ചാല്‍ അയാളോട് നമുക്കും ആദരവ് തോന്നും അത്ര തന്നെ.
*'ക്ഷണിച്ചാല്‍ ക്ഷണം സ്വീകിക്കുക' അതാണല്ലോ റസൂലുല്ലാഹ് പടിപ്പിച്ചത്.
*നിങ്ങൊ ഈ പഴഞ്ചന്‍ ബിസ്യം പറഞ്ഞിറ്റ് നിന്നാല് ഈടേന്നെ ബാക്കിയാവൂന്ന് തോന്ന്‌ന്നെ?, നിങ്ങളെ ഈ കാറില്ലാത്ത, കാര്‍പോര്‍ച്ചില്ലാത്ത പഴഞ്ചന്‍ പൊര കണ്ടിറ്റ് നിങ്ങളെ മോക്ക് പുതിയാപ്പള ബെരൂന്ന് നിങ്ങക്ക് തോന്ന്ന്ന ?, കൊറഞ്ഞത് ഒര് അയിമ്പത് പൗണെങ്കിലും ഇല്ലാങ്കില് ഒരു ചെറുപ്പക്കാരനും അങ്ങോട്ട് തിരിഞ്ഞ് നോക്കീല.
*നിങ്ങള്‍ ഒരു കാര്യം ചെയ്, ഞങ്ങള്‍ ഒരു 'എല്‍,എല്‍,സി' ലൈസന്‍സ് എടുത്ത് ചെക്ക് ബുക്ക് സംഘടിപ്പിക്ക, നിങ്ങളെ ധൈര്യത്തില് കമ്പനീന്ന് ഒരു മാസത്തെ ക്രെടറ്റില് മൂന്നോ നാലോ ലച്ചത്തിന്റെ മാല് തന്നാല് ഒരാഴ്ചക്കുള്ളില് ബറ്റിറ്റ് ഞമ്മക്ക് ഒന്നാകെ മുങ്ങ ? നാപ്പത് പ്രസന്റ് നിങ്ങക്ക് ?
*പതറിപ്പോയ ഇച്ഛാ ശക്തിയെ തിരിച്ചെടുക്കാനായി 'സൂറത്തുന്നാസ്' ഉച്ചത്തില്‍ ഉരുവിട്ട് കൊണ്ട് തിരിഞ്ഞു നോക്കാതെ അദ്ദേഹം നടന്നകന്നു. 'ഖുല്‍ അഊദു ബിറബ്ബിന്നാസ്...............അല്ലദീ യുവസ്‌വിസു ഫീ സുദൂരിന്നാസ് മിനല്‍ ജിന്നത്തി വന്നാസ്. (പറയുക, മനുഷ്യ കുലത്തിന്റെ രക്ഷിതാവില്‍ ഞാന്‍ അഭയം തേടുന്നു..............മനസ്സുകളില്‍ ദര്‍മന്ത്രം നടത്തുന്ന ജിന്നിലും മനുഷ്യരിലും പെട്ട പിശാചുക്കളില്‍ നിന്ന്).
Subscribe to:
Post Comments (Atom)
No comments:
Post a Comment