Tuesday, January 25, 2011

സൃഷ്ടാവ്‌

പരിമളം പടര്‍ത്തി പൂത്തുലഞ്ഞു കിടക്കുമീ ഉദ്യാനത്തിന്‍ ഉടമസ്ഥാവകാശമെന്തിന് അനര്‍ഹര്‍ക്കു പതിച്ചു നല്‍കുന്നു,
കാതിനിമ്പം പകര്‍ന്ന് ഈണത്തില്‍ പാടും കുരുവിക്കുയിലുകളുടെ സംഗീതജ്ഞനെന്തിന് സഹകാരികളെ ചാര്‍ത്തുന്നു,
നീലാകാശത്തില്‍ നീങ്ങുന്ന മേഘവും, നീലക്കടലിലെ നിലക്കാത്ത ഓളങ്ങളുമെന്തേ ചലിപ്പിക്കുന്നില്ല ഹൃദയങ്ങളെ അതിന്നുടമസ്ഥങ്കലേക്ക്,
മഹോന്നത കവിതാ ശകലമെന്ന് ഉത്‌ഘോഷിച്ച,വര്‍ ആഘോഷ വേളകളില്‍ ഈണത്തോടെ പാടി,
അന്തനും ബധിരനുമായവന്‍ വിരല്‍ തുമ്പിലൂടെ ഹൃദയത്താളുകളില്‍ പെയ്തിറങ്ങിയ സത്യത്തിന്‍ പ്രകാശം കൊണ്ട്
അന്തകാരത്തെ തൂത്തെറിയാന്‍ അവര്‍ തുനിഞ്ഞില്ല.



Sunday, January 9, 2011

പള്ളികള്‍ ഉയരുമ്പോള്‍

*'ജുമുഅക്ക് ആളുകളെ ഉള്‍ക്കൊള്ളാനാവുന്നില്ല, പള്ളി പൊളിച്ച് പുതുക്കിപ്പണിയണം' ജനറല്‍ ബോഡിയിലെ ശക്തമായ സ്വരം 'അയാളെ' ഇരിപ്പിടത്തില്‍ നിന്നുയര്‍ത്തി *'ആഴചയിലെ ഒരു ദിവസത്തിലെ ഒരു 'വഖ്ത്തി'ന്റെ പ്രശ്‌നത്തിന്, പുനര്‍ നിര്‍മിച്ച് അധിക കാലമായിട്ടില്ലാത്ത പള്ളിയെ പൂര്‍ണമായി നിഷ്‌കാസനം ചെയ്യാതെ വിപുലീകരിച്ച് പരിഹാരം കാണുന്നതല്ലേ ഉത്തമം'*
*പ്രമാണിമാരും നേതാക്കളും ഒരുമിച്ചപ്പോള്‍ 'അയാളു'ടെ ശബ്ദത്തിന് ശക്തി പകരാന്‍ മറ്റൊരു ശബ്ദം ഉയര്‍ന്നില്ല.
*അയല്‍പക്കത്തെയും, ബന്ധുക്കളുടെയും അടിഞ്ഞു വീഴാറായ വീടുകള്‍ക്ക് ആയിരം നല്‍ക്കാത്തവര്‍ പോലും പള്ളിപ്പിരിവിനായി പ്രമുഖര്‍ എത്തിയപ്പോള്‍ 'ലക്ഷങ്ങള്‍ വാഗദാനം ചെയ്തു.
*സമുദായത്തിന്റെ 'ദശ ലക്ഷങ്ങള്‍' കല്ലിലും, കമ്പിയിലും, കുമ്മായത്തിലും ഉരുകിയൊലിച്ചു.
*മഴയില്ലാത്ത മരുഭൂമിയിലെ സെന്‍ട്രലൈസ്ഢ് എ.സി പള്ളി മാതൃകയില്‍ 'അയാളുടെ' കൊച്ചു പട്ടണത്തിന്റെ നെറുകയില്‍ ആ പള്ളി ഉയര്‍ന്നു നിന്നു.
*ശക്തമായ മഴ വെള്ളം പള്ളിക്കകത്ത് അടിച്ചു കയറി, കാറ്റുകള്‍ ചില്ലുകളെ ഛിന്നഭിന്നമാക്കി. ആളനക്കമെത്താത്ത മേല്‍ത്തട്ടുകള്‍ ചളിയും പൊടിയും പിടിച്ച് കിടന്നു.
*ആയിടക്ക്, പട്ടണ വാസികള്‍ക്ക് പുതുക്കിപ്പണിത പള്ളിയുടെ 'പകിട്' ആസ്വാദനത്തിന് പള്ളിക്കു മുമ്പിലെ 'കോമേഴ്‌സ്യല്‍ കോംപ്ലക്‌സ'് തടസ്സമായതിനാല്‍ അത് പൊളിച്ചു നീക്കണമെന്ന വാദവുമായെത്തിയവരോട് 'അയാള്‍' വീണ്ടും പ്രതികരിച്ചു '*ഉള്ളവനും, ഇല്ലാത്തവനും സ്വരൂപിച്ചുണ്ടാക്കിയ ആ കെട്ടിടത്തിലെ പള്ളിയുടെ വരുമാനത്തെയും, 'ജാരിയായ സ്വദഖയെയും എന്തിന് മുറിച്ചു കളയുന്നു.* ഗൗനിക്കാതിരുന്നപ്പോള്‍ അയാള്‍ വിരാമമിട്ട് ഉണര്‍ത്തി, *സര്‍വോപരി കെട്ടിടത്തിലെ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ജീവിത പ്രശ്‌നമാണ്'*
*ഇത് ദീനിന്റെ പ്രശ്‌നമല്ല, ദുനിയാവിന്റെ പ്രശ്‌നമാണ് ജനങ്ങള്‍ പ്രതികരിക്കും എന്ന് മനസ്സിലാക്കിയതിനാല്‍ അവര്‍ പിന്‍വാങ്ങി. (.....ബല്‍ തുഅ്‌സിറൂനല്‍ ഹയാത്തിദ്ദുന്‍യാ...........'പക്ഷെ നിങ്ങള്‍ ഐഹിക ജീവിതത്തിന് പ്രാമുഖ്യം നല്‍കുന്നു........).
*പള്ളിക്ക് ഉയര്‍ന്ന കെട്ടിടങ്ങളുണ്ടാക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടില്ല, മഴയില്‍ നിന്നും വെയിലില്‍ നിന്നുമുള്ള ഒരു സരക്ഷ ഭവനം'*
*അന്ത്യ ദിനമടുക്കമ്പോള്‍ മല്‍സരിച്ച് വമ്പന്‍ പള്ളികള്‍ ഉയര്‍ത്തപ്പെടും* (പ്രവാചക വചനങ്ങള്‍ (സ:അ).).

്‌

പിശാച് വരുന്ന വഴികള്‍ (വിവാഹം)

*അസ്സലാമൂ അലൈക്കൂം :
*വിവാഹ നിശ്ചയ വീട്ടിലെ പൂറത്തെ ബെഞ്ചിലിരിക്കൂന്ന വന്ദ്യ വയോധികര്‍ക്ക് സലാം ചൊല്ലി അവരോടൊപ്പം ഇരൂന്നൂ.
*'നീ എന്തേ പൊറത്ത് ഇരിക്കൂന്നേ...ബാ..ഉള്ളിലിരിക്ക്' വീട്ടൂടമ 'വിനയ'ത്തോടെ കൈ പിടിച്ചകത്തേക്കാനയിച്ചൂ.
*വിശാലമായ 'ഡയിനിംഗ് ഹാളി'ലെ പ്രധാന ഭാഗത്ത് ശൂഭ്ര വസ്ത്ര ധാരികളായ പണ്ഡിതന്‍മാരൂം, ഇമാമൂമാരൂം നിരന്നിരിക്കൂന്നൂണ്ട്.
*കസേരകള്‍ ഒട്ടേറെ ഒഴിഞ്ഞൂ കിടക്കൂന്നൂണ്ടെങ്കിലൂം, പൂറത്തെ ബെഞ്ച് 'പള്ളിക്കോലായ' വാസികള്‍ക്കായി പ്രത്യേകം സജ്ജമാക്കിയതാണെന്ന് മനസ്സിലായി.
*ചായക്കൂ ശേഷമൂള്ള കൂശലാന്വോഷണങ്ങള്‍ക്ക് വിരാമമിട്ടൂ കൊണ്ട് 'കാരണവര്‍ എണീറ്റ് വിനയത്തോടെ പ്രതിവചിച്ചൂ 'എല്ലാം അറിയൂന്ന സ്ഥിതിക്ക് കുടൂതലൊന്നൂം പറയാനില്ല, അയിമ്പത് സെന്റൂം അയിമ്പത് പൗണൂം കൊടൂക്കണം'
*പൊരെ ഉള്ള അറൂപത് സെന്റ് സ്ഥലേ ഉള്ളൂ ആകെ' പെണ്ണിന്റെ പിതാവ് പതിഞ്ഞ സ്വരത്തില്‍ അവതരിപ്പിച്ചൂ.
*'പൊരയൂം ഇരൂപതൂം ഒഴിവാക്കി നാപ്പത് കൊട്‌ത്തേക്ക്' നിങ്ങളെ മോക്ക് തന്നെല്ലെ'. കാരണവരൂടെ ദയാ പ്രകടനം.'
*'എനിക്ക് വേറെയൂം മക്കളൂണ്ട്' നിര്‍വികാരനായി അദ്ദേഹം വീണ്ടൂം പറഞ്ഞൂ നോക്കി.
*'വ ആത്തൂന്നിസാഅ സദൂഖാത്തിഹിന്ന നിഹ്‌ല'* (സ്ത്രീകള്‍ക്ക് അവരൂടെ വിവാഹ മുല്യം തികഞ്ഞ തൃപ്തിയോടെ കൊടൂത്തൂ വീട്ടേണ്ടതാകൂന്നൂ)(4:4)
*നിങ്ങളുടെ മകന്‍ ഇദ്ദേഹത്തിന്റെ മകള്‍ക്ക് എന്ത് കൊടൂക്കൂം എന്ന് ചോദിക്കാനാണ് ഖൂര്‍ആന്‍ ആവശ്യപ്പെടൂന്നത്, നിങ്ങള്‍ക്ക് ഒന്നൂം ചോദിക്കാനൂള്ള അവകാശമില്ല' ഞാന്‍ സൗമ്യമായവതരിപ്പിച്ചൂ.
*'എന്ത് പൊട്ടത്തരാ നീ പറീന്നേ, ഞമ്മളെ ഉപ്പാഉം, ഉപ്പപ്പാമാരൂം ഖൂര്‍ആന്‍ കാണാത്ത ആള്‍ക്കാറൊന്നൂം അല്ലാലൊ ? ദൂനിയാവില് ഏടെങ്കിലൂം നീ പറഞ്ഞത് നടക്കൂന്ന്ണ്ട. 'പണ്ടെ നടക്ക്‌ന്നെ നാട്ടാചാരല്ലെ ഇതെല്ലാം'
*'നാട്ടാചാരങ്ങളെ സമാന്തര ദീനാക്കൂകയാണൊ നിങ്ങള്‍' സ്വല്‍പം സ്വരം ഉയര്‍ത്തിത്തന്നെ ചോദിച്ചൂ.
*ഈടെ ആലിമീങ്ങളൂം, സാദാത്തൂമാരൂം ഇരിക്കൂമ്പൊ നീ ബെലിയെ അറിവിള്ളോനാണ്ട' അദ്ദേഹത്തിന്റെ സ്വരം അത്യൂച്ചത്തിലായി.
*'ദൂര്‍ഗന്ധം വമിക്കൂന്ന ദന്ദങ്ങള്‍ കാട്ടി പിശാച് ആര്‍ത്ത് ചിരിക്കൂന്നതായി തോന്നിയപ്പോള്‍ ഞാന്‍ പൂറത്തേക്കിറങ്ങി.
*'നിങ്ങള്‍ ഒന്നൂം വിചാരിക്കരൂത്, അത് എന്റെ മുത്ത പെങ്ങളൂടെ ഭര്‍ത്തവാണ്' പിന്നാലെ വന്ന 'ചെറൂക്കന്‍' ആശ്വസിപ്പിച്ചൂ.
*'എനിക്ക് ഒന്നൂം വേണ്ടാന്ന് പറഞ്ഞൂ കുടായിരൂന്നോ ?, മറൂപടി മൗനത്തിലൊതൂങ്ങി.
*ആ പാവപ്പെട്ട മനൂഷ്യന്റെ മകള്‍ക്ക് മറ്റൊരൂ ചെറൂപ്പക്കാരനെ തരപ്പെടൂത്താനാവൂമായിരൂന്നെങ്കില്‍ അദ്ദേഹത്തേയൂം ഇറക്കിക്കൊണ്ടൂ വരൂമായിരൂന്നൂ.

പിശാച് വരുന്ന വഴികള്‍ (വീട്)

*നിങ്ങളെന്തേ വീടും പറമ്പും വിറ്റു കളഞ്ഞേ ?
*നല്ല വില കിട്ടിയപ്പൊ തട്ടി ;
*തറവാടിന്റെ അടുത്ത് തന്നെ റോഡ് സൈഡിലുള്ള ഇത്ര നല്ല ലൊക്കേഷന്‍ വേറെ എവിടെ കിട്ടാനാ ?
*അയല്‍ക്കാരന്റെ ഗുണ കാംക്ഷയോടെയുള്ള ചോദ്യത്തിനു മുന്നില്‍ എനിക്ക് മനസ്സ് തുറക്കാതിരിക്കാനായില്ല,
*ഓവര്‍ ട്ടൈമും, ട്ടിപ്‌സും, ശമ്പളത്തില്‍ മിച്ചം വെച്ചതും സ്വരൂപിച്ച് പത്ത് ലക്ഷവുമായി നാട്ടിലെത്തി. വീടിന്റെ രൂപ രേഖ കണ്ട ബന്ധുവിന്റെ മുഖം മങ്ങി. ബെഡ് റൂമ് മൂന്നും മൂന്നരയ ?ഏറ്റവും ചെറിയ ബെഡ് റൂമ് ഇപ്പം നാലും നാലരയുമുണ്ട് ?
*വിവാഹ ശേഷം ഞാനും ഭാര്യയും, മക്കളും ഞങ്ങളുടെ ഈ തറവാടിലെ രണ്ടര ബൈ രണ്ടരയുള്ള റൂമിലാണ് പതിനഞ്ച് വര്‍ഷത്തോളമായി കഴിയുന്നത്, ജീവിതത്തിന്റെ പകുതിയോളം മൂന്നും മൂന്നുമുള്ള റുമില്‍ ഒരു മീറ്റര്‍ വീതിയും എന്നോളം മാത്രം നീളമുള്ള ബെഡ്ഡില്‍ മറ്റ് അഞ്ചു പേരോടൊപ്പം സ്വസ്ഥമായി കിടന്നുറങ്ങി.
*വീട് ഞമ്മക്കല്ലല്ലോ, ഞമ്മളെ മക്കള്‍ക്കല്ലേ ? അവര്‍ക്ക് നിന്റെ ഈ മോഡലൊന്നും ഇഷ്ടപ്പെടില്ല ?
*ഇക്കാക്ക പറേന്നെ നേരാ ; കെട്ടുമ്പം ഒരു നല്ല പെരേന്നെ കെട്ടണം അയിന് പിശുക്കൊന്നും കാട്ടണ്ട, ഭാര്യയും പെങ്ങമ്മാരും ബന്ധുവിനെ പിന്താങ്ങി.
*സ്വന്തം കൈപ്പടയില്‍ വരച്ച വീടിന്റെ രൂപ രേഖ തുണ്ടം തുണ്ടമാക്കി.* ആയിരം കൊടുത്ത വീടിന്റെ പുതിയ രൂപ രേഖ മുന്നില്‍ തെളിഞ്ഞു.* ആകെയുള്ള പറമ്പിന്റെ 'പട്ടയം' പൊടി തട്ടിയെടുത്ത് ബേങ്കിലേക്കോടി.* അഞ്ഞൂറ് മാനേജര്‍ക്ക്, അഞ്ഞൂറ് അളക്കാന്‍ വന്ന വില്ലേജ് ആഫീസര്‍ക്കും ഒപ്പം വന്ന ബേങ്ക് ഉദ്വോഗസ്ഥനും.* ലോണ്‍ പാസ്സായി, വീട് പണി തകൃത്യാ നടന്നു.* മുന്‍ വശത്തെ നീണ്ട കോണ്‍ക്രീറ്റ് തൂണുകളില്‍ എന്റെ വീട് ഉയര്‍ന്ന് നിന്നു. അയല്‍പക്കത്തെ സര്‍വ വീടുകളേയും വെല്ലുന്ന മഹാ സൗധം.
*തിരിച്ചെത്തിയപ്പോഴേക്കും 'സാമ്പത്തിക മാന്ധ്യം', ഓവര്‍ ട്ടൈമും ട്ടിപ്‌സും അവതാളത്തില്‍. * ഉപ്പ അസുഖം ബാധിച്ച് ആശുപത്രിയിലായി. തുടര്‍ച്ചയായി നാല് മാസത്തോളം ലോണടക്കാനാവാതെ കുഴങ്ങി. പലിശക്കുമേല്‍ പലിശ. *സൗജന്യ 'സജഷന്‍സ്' സുലഭമായി നല്‍കിയവര്‍ ആരും ആയിരം പോലും കടം തന്നില്ല.* എന്റെ ഏക മകളുടെ വിവാഹത്തിനും, ലോണ്‍ അടവിനും വീട് വില്‍പനയല്ലാതെ മറ്റൊരു മാര്‍ഗവും എന്റെ മുമ്പില്‍ ഇല്ലതായി.
*ഏതോ പള്ളി മൂലയിലെ ഖുര്‍ആന്‍ ക്ലാസില്‍ കേട്ട ആ വചനങ്ങള്‍ കര്‍ണ പടങ്ങളില്‍ മുഴങ്ങി. *..........ഇന്നല്‍ മുബദ്ദിരീന കാനൂ ഇഖ്‌വാനശ്വയത്വീനി വ കാന ശൈ്വത്താനു ലി റബ്ബിഹി കഫൂറാ* (..........നിശ്ചയം ദൂര്‍ത്തന്‍മാര്‍ പിശാചുക്കളുടെ സഹോധരന്‍മാരാകുന്നു, ശൈത്താന്‍ തന്റെ രക്ഷിതാവിനോട് നന്ദി കെട്ടവനും. 17:27).