*അസ്സലാമൂ അലൈക്കൂം :
*വിവാഹ നിശ്ചയ വീട്ടിലെ പൂറത്തെ ബെഞ്ചിലിരിക്കൂന്ന വന്ദ്യ വയോധികര്‍ക്ക് സലാം ചൊല്ലി അവരോടൊപ്പം ഇരൂന്നൂ.
*'നീ എന്തേ പൊറത്ത് ഇരിക്കൂന്നേ...ബാ..ഉള്ളിലിരിക്ക്' വീട്ടൂടമ 'വിനയ'ത്തോടെ കൈ പിടിച്ചകത്തേക്കാനയിച്ചൂ.
*വിശാലമായ 'ഡയിനിംഗ് ഹാളി'ലെ പ്രധാന ഭാഗത്ത് ശൂഭ്ര വസ്ത്ര ധാരികളായ പണ്ഡിതന്‍മാരൂം, ഇമാമൂമാരൂം നിരന്നിരിക്കൂന്നൂണ്ട്.
*കസേരകള്‍ ഒട്ടേറെ ഒഴിഞ്ഞൂ കിടക്കൂന്നൂണ്ടെങ്കിലൂം, പൂറത്തെ ബെഞ്ച് 'പള്ളിക്കോലായ' വാസികള്‍ക്കായി പ്രത്യേകം സജ്ജമാക്കിയതാണെന്ന് മനസ്സിലായി.
*ചായക്കൂ ശേഷമൂള്ള കൂശലാന്വോഷണങ്ങള്‍ക്ക് വിരാമമിട്ടൂ കൊണ്ട് 'കാരണവര്‍ എണീറ്റ് വിനയത്തോടെ പ്രതിവചിച്ചൂ 'എല്ലാം അറിയൂന്ന സ്ഥിതിക്ക് കുടൂതലൊന്നൂം പറയാനില്ല, അയിമ്പത് സെന്റൂം അയിമ്പത് പൗണൂം കൊടൂക്കണം'
*പൊരെ ഉള്ള അറൂപത് സെന്റ് സ്ഥലേ ഉള്ളൂ ആകെ' പെണ്ണിന്റെ പിതാവ് പതിഞ്ഞ സ്വരത്തില്‍ അവതരിപ്പിച്ചൂ.
*'പൊരയൂം ഇരൂപതൂം ഒഴിവാക്കി നാപ്പത് കൊട്‌ത്തേക്ക്' നിങ്ങളെ മോക്ക് തന്നെല്ലെ'. കാരണവരൂടെ ദയാ പ്രകടനം.'
*'എനിക്ക് വേറെയൂം മക്കളൂണ്ട്' നിര്‍വികാരനായി അദ്ദേഹം വീണ്ടൂം പറഞ്ഞൂ നോക്കി.
*'വ ആത്തൂന്നിസാഅ സദൂഖാത്തിഹിന്ന നിഹ്‌ല'* (സ്ത്രീകള്‍ക്ക് അവരൂടെ വിവാഹ മുല്യം തികഞ്ഞ തൃപ്തിയോടെ കൊടൂത്തൂ വീട്ടേണ്ടതാകൂന്നൂ)(4:4)
*നിങ്ങളുടെ മകന്‍ ഇദ്ദേഹത്തിന്റെ മകള്‍ക്ക് എന്ത് കൊടൂക്കൂം എന്ന് ചോദിക്കാനാണ് ഖൂര്‍ആന്‍ ആവശ്യപ്പെടൂന്നത്, നിങ്ങള്‍ക്ക് ഒന്നൂം ചോദിക്കാനൂള്ള അവകാശമില്ല' ഞാന്‍ സൗമ്യമായവതരിപ്പിച്ചൂ.
*'എന്ത് പൊട്ടത്തരാ നീ പറീന്നേ, ഞമ്മളെ ഉപ്പാഉം, ഉപ്പപ്പാമാരൂം ഖൂര്‍ആന്‍ കാണാത്ത ആള്‍ക്കാറൊന്നൂം അല്ലാലൊ ? ദൂനിയാവില് ഏടെങ്കിലൂം നീ പറഞ്ഞത് നടക്കൂന്ന്ണ്ട. 'പണ്ടെ നടക്ക്‌ന്നെ നാട്ടാചാരല്ലെ ഇതെല്ലാം'
*'നാട്ടാചാരങ്ങളെ സമാന്തര ദീനാക്കൂകയാണൊ നിങ്ങള്‍' സ്വല്‍പം സ്വരം ഉയര്‍ത്തിത്തന്നെ ചോദിച്ചൂ.
*ഈടെ ആലിമീങ്ങളൂം, സാദാത്തൂമാരൂം ഇരിക്കൂമ്പൊ നീ ബെലിയെ അറിവിള്ളോനാണ്ട' അദ്ദേഹത്തിന്റെ സ്വരം അത്യൂച്ചത്തിലായി.
*'ദൂര്‍ഗന്ധം വമിക്കൂന്ന ദന്ദങ്ങള്‍ കാട്ടി പിശാച് ആര്‍ത്ത് ചിരിക്കൂന്നതായി തോന്നിയപ്പോള്‍ ഞാന്‍ പൂറത്തേക്കിറങ്ങി.
*'നിങ്ങള്‍ ഒന്നൂം വിചാരിക്കരൂത്, അത് എന്റെ മുത്ത പെങ്ങളൂടെ ഭര്‍ത്തവാണ്' പിന്നാലെ വന്ന 'ചെറൂക്കന്‍' ആശ്വസിപ്പിച്ചൂ.
*'എനിക്ക് ഒന്നൂം വേണ്ടാന്ന് പറഞ്ഞൂ കുടായിരൂന്നോ ?, മറൂപടി മൗനത്തിലൊതൂങ്ങി.
*ആ പാവപ്പെട്ട മനൂഷ്യന്റെ മകള്‍ക്ക് മറ്റൊരൂ ചെറൂപ്പക്കാരനെ തരപ്പെടൂത്താനാവൂമായിരൂന്നെങ്കില്‍ അദ്ദേഹത്തേയൂം ഇറക്കിക്കൊണ്ടൂ വരൂമായിരൂന്നൂ.
Subscribe to:
Post Comments (Atom)
No comments:
Post a Comment