പരിമളം പടര്‍ത്തി പൂത്തുലഞ്ഞു കിടക്കുമീ ഉദ്യാനത്തിന്‍ ഉടമസ്ഥാവകാശമെന്തിന് അനര്‍ഹര്‍ക്കു പതിച്ചു നല്‍കുന്നു,
കാതിനിമ്പം പകര്‍ന്ന് ഈണത്തില്‍ പാടും കുരുവിക്കുയിലുകളുടെ സംഗീതജ്ഞനെന്തിന് സഹകാരികളെ ചാര്‍ത്തുന്നു,
നീലാകാശത്തില്‍ നീങ്ങുന്ന മേഘവും, നീലക്കടലിലെ നിലക്കാത്ത ഓളങ്ങളുമെന്തേ ചലിപ്പിക്കുന്നില്ല ഹൃദയങ്ങളെ അതിന്നുടമസ്ഥങ്കലേക്ക്,
മഹോന്നത കവിതാ ശകലമെന്ന് ഉത്‌ഘോഷിച്ച,വര്‍ ആഘോഷ വേളകളില്‍ ഈണത്തോടെ പാടി,
അന്തനും ബധിരനുമായവന്‍ വിരല്‍ തുമ്പിലൂടെ ഹൃദയത്താളുകളില്‍ പെയ്തിറങ്ങിയ സത്യത്തിന്‍ പ്രകാശം കൊണ്ട് അന്തകാരത്തെ തൂത്തെറിയാന്‍ അവര്‍ തുനിഞ്ഞില്ല.
Tuesday, January 25, 2011
Subscribe to:
Post Comments (Atom)
നല്ല എഴുത്ത്...ഞാം ഭൌതിക സുഖങ്ങളില്‍ മുഴുകി,അവന്‍ തന്നെ സമ്പത്തില്‍ സുഖിച്ചു...അവനെ തന്നെ മറന്നു ജീവിക്കുന്നു...തീര്‍ച്ച ആയും നാളെ അവന്‍ അത് ചോദിക്കുക തന്നെ ചെയ്യും..
ReplyDelete