Saturday, April 10, 2010

ഖുര്ആനിന്റെ മൂന്നിലൊരു ഭാഗം

ആയിശ(റ): നബി(സ) എല്ലാ രാത്രിയും തന്റെ വിരിപ്പില് ചെന്നുകിടന്നു കഴിഞ്ഞാല് രണ്ട് കൈപ്പത്തികളും ചേര്ത്തുപിടിച്ച് ഖുല്ഹുവല്ലാഹുഅഹദ് എന്ന സൂറത്തും ഖുല് അഊദുബിറബ്ബില് ഫലക് എന്ന സൂറത്തും ഖുല് അഊദുബിറബ്ബിന്നാസ് എന്ന സൂറത്തും ഓതി അതില് ഊതും ആ കൈപത്തികളും കൊണ്ട് ശരീരത്തില് സൌകര്യപ്പെട്ട സ്ഥലങ്ങളിലെല്ലാം തടവും. തലയില് നിന്ന് തുടങ്ങി മുഖം ശരീരത്തിന്റെ മുന്വശം എന്നിവയെല്ലാം തടവും. അതു മൂന്നുവട്ടം ആവര്ത്തിക്കും. (ബുഖാരി:6-61-536)

അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന് രാത്രി നമസ്കാരത്തില് 'ഖുല്ഹുവല്ലാഹു അഹദ്'' ഓതുന്നത് മറ്റൊരു മനുഷ്യന് കേട്ടു. അതയാള് ആവര്ത്തിച്ചോതിക്കൊണ്ടിരിക്കുകയാണ്. പ്രഭാതമായപ്പോള് കേട്ട മനുഷ്യന് നബിയുടെ അടുക്കല് ചെന്ന് ഈ വിവരം ഉണര്ത്തി. അയാളുടെ ദൃഷ്ടിയില് ഈ സൂറത്തു വളരെ ചെറുതായിരിന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം. ഖുര്ആനിന്റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണ് ഈ അധ്യായം. (ബുഖാരി : 6-61-533)

1 comment:

  1. ഖുര്ആനിന്റെ മൂന്നിലൊരു ഭാഗം

    ReplyDelete