അബൂസഈദി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നേരം പുലർന്നാൽ മനുഷ്യന്റെ അവയവങ്ങളെല്ലാം (വിനയത്തോടെ) നാവിനോട് അപേക്ഷിക്കും. ഞങ്ങൾക്കുവേണ്ടി നീ അല്ലാഹുവിനെ സൂക്ഷിക്കണേ! പാപങ്ങളിൽ ഞങ്ങളെ നീ അകപ്പെടുത്തരുതേ! ഞങ്ങൾ നിന്നോട് കൂടെയുള്ളവയാണ്. നീ നന്നാവുന്നപക്ഷം ഞങ്ങളും നന്നായി. നീ ചീത്തയായാലോ ഞങ്ങളും ചീത്തയായി. (തിർമിദി)
ഉഖ്ബത്തി(റ)ൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു: പ്രവാചകരേ! മോക്ഷ മാർഗ്ഗമേതാണ്? അവിടുന്ന് പറഞ്ഞു: നിന്റെ നാവിനെ പിടിച്ചുവെക്കുക, വീട് നിനക്ക് വിശാലമാക്കുക, പാപമോചനത്തിനായി കരയുകയും ചെയ്യുക. (തിർമിദി) -
Subscribe to:
Post Comments (Atom)
No comments:
Post a Comment