*'ജുമുഅക്ക് ആളുകളെ ഉള്‍ക്കൊള്ളാനാവുന്നില്ല, പള്ളി പൊളിച്ച് പുതുക്കിപ്പണിയണം' ജനറല്‍ ബോഡിയിലെ ശക്തമായ സ്വരം 'അയാളെ' ഇരിപ്പിടത്തില്‍ നിന്നുയര്‍ത്തി *'ആഴചയിലെ ഒരു ദിവസത്തിലെ ഒരു 'വഖ്ത്തി'ന്റെ പ്രശ്‌നത്തിന്, പുനര്‍ നിര്‍മിച്ച് അധിക കാലമായിട്ടില്ലാത്ത പള്ളിയെ പൂര്‍ണമായി നിഷ്‌കാസനം ചെയ്യാതെ വിപുലീകരിച്ച് പരിഹാരം കാണുന്നതല്ലേ ഉത്തമം'*
*പ്രമാണിമാരും നേതാക്കളും ഒരുമിച്ചപ്പോള്‍ 'അയാളു'ടെ ശബ്ദത്തിന് ശക്തി പകരാന്‍ മറ്റൊരു ശബ്ദം ഉയര്‍ന്നില്ല.
*അയല്‍പക്കത്തെയും, ബന്ധുക്കളുടെയും അടിഞ്ഞു വീഴാറായ വീടുകള്‍ക്ക് ആയിരം നല്‍ക്കാത്തവര്‍ പോലും പള്ളിപ്പിരിവിനായി പ്രമുഖര്‍ എത്തിയപ്പോള്‍ 'ലക്ഷങ്ങള്‍ വാഗദാനം ചെയ്തു.
*സമുദായത്തിന്റെ 'ദശ ലക്ഷങ്ങള്‍' കല്ലിലും, കമ്പിയിലും, കുമ്മായത്തിലും ഉരുകിയൊലിച്ചു.
*മഴയില്ലാത്ത മരുഭൂമിയിലെ സെന്‍ട്രലൈസ്ഢ് എ.സി പള്ളി മാതൃകയില്‍ 'അയാളുടെ' കൊച്ചു പട്ടണത്തിന്റെ നെറുകയില്‍ ആ പള്ളി ഉയര്‍ന്നു നിന്നു.
*ശക്തമായ മഴ വെള്ളം പള്ളിക്കകത്ത് അടിച്ചു കയറി, കാറ്റുകള്‍ ചില്ലുകളെ ഛിന്നഭിന്നമാക്കി. ആളനക്കമെത്താത്ത മേല്‍ത്തട്ടുകള്‍ ചളിയും പൊടിയും പിടിച്ച് കിടന്നു.
*ആയിടക്ക്, പട്ടണ വാസികള്‍ക്ക് പുതുക്കിപ്പണിത പള്ളിയുടെ 'പകിട്' ആസ്വാദനത്തിന് പള്ളിക്കു മുമ്പിലെ 'കോമേഴ്‌സ്യല്‍ കോംപ്ലക്‌സ'് തടസ്സമായതിനാല്‍ അത് പൊളിച്ചു നീക്കണമെന്ന വാദവുമായെത്തിയവരോട് 'അയാള്‍' വീണ്ടും പ്രതികരിച്ചു '*ഉള്ളവനും, ഇല്ലാത്തവനും സ്വരൂപിച്ചുണ്ടാക്കിയ ആ കെട്ടിടത്തിലെ പള്ളിയുടെ വരുമാനത്തെയും, 'ജാരിയായ സ്വദഖയെയും എന്തിന് മുറിച്ചു കളയുന്നു.* ഗൗനിക്കാതിരുന്നപ്പോള്‍ അയാള്‍ വിരാമമിട്ട് ഉണര്‍ത്തി, *സര്‍വോപരി കെട്ടിടത്തിലെ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ജീവിത പ്രശ്‌നമാണ്'*
*ഇത് ദീനിന്റെ പ്രശ്‌നമല്ല, ദുനിയാവിന്റെ പ്രശ്‌നമാണ് ജനങ്ങള്‍ പ്രതികരിക്കും എന്ന് മനസ്സിലാക്കിയതിനാല്‍ അവര്‍ പിന്‍വാങ്ങി. (.....ബല്‍ തുഅ്‌സിറൂനല്‍ ഹയാത്തിദ്ദുന്‍യാ...........'പക്ഷെ നിങ്ങള്‍ ഐഹിക ജീവിതത്തിന് പ്രാമുഖ്യം നല്‍കുന്നു........).
*പള്ളിക്ക് ഉയര്‍ന്ന കെട്ടിടങ്ങളുണ്ടാക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടില്ല, മഴയില്‍ നിന്നും വെയിലില്‍ നിന്നുമുള്ള ഒരു സരക്ഷ ഭവനം'*
*അന്ത്യ ദിനമടുക്കമ്പോള്‍ മല്‍സരിച്ച് വമ്പന്‍ പള്ളികള്‍ ഉയര്‍ത്തപ്പെടും* (പ്രവാചക വചനങ്ങള്‍ (സ:അ).).
്
Sunday, January 9, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment